Kerala

AICC നിരീക്ഷകന്റെ പട്ടികയില്‍ വോട്ട് കാണാനില്ല; ഹൈക്കമാന്‍ഡിന് പരാതി നല്‍കി കെ നീലകണ്ഠന്‍

Posted on

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകളിൽ എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് പുറത്ത് വന്ന രേഖയെ ചൊല്ലി കോൺഗ്രസിൽ പുതിയ വിവാദം. രേഖയില്‍ ഉദുമയിലെ നിയുക്ത എംഎല്‍എ കെ നീലകണ്ഠന്റെ പേരിനുനേരെ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് നീലകണ്ഠൻ ഹെെക്കമാൻഡിന് പരാതി നൽകി.

മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കൃത്യമായ അഭിപ്രായം പറഞ്ഞതാണെന്ന് കെ നീലകണ്ഠന്‍ പറഞ്ഞു. മുകുള്‍ വാസ്‌നിക്കിനും അജയ് മാക്കനും ഇത് സംബന്ധിച്ച് പരാതി മെയില്‍ ചെയ്തതായും . രേഖയില്‍ ബ്ലാങ്ക് വന്നത് എങ്ങനെ എന്ന് അറിയില്ലെന്നും നീലകണ്ഠൻ പറയുന്നു. ഇന്ന് രാവിലെ ഇത് സംബന്ധിച്ച് വി ഡി സതീശനുമായി സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ ആധികാരികതയെ കുറിച്ച് തനിക്ക് അറിയില്ല. ജനവികാരത്തിനൊപ്പമാണ് താൻ. ജനവികാരം പാർട്ടി പരിഗണിക്കണമെന്നും നീലകണ്ഠൻ പറഞ്ഞു.നീലകണ്ഠൻ്റെ വോട്ട് വി ഡി സതീശനെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version