Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം: ആഭ്യന്തരമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും; കെ മുരളീധരൻ

Posted on

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവത്തിൽ ആഭ്യന്തരമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.

ഏത് അന്വേഷണത്തോടും എതിർപ്പില്ലെന്ന് കൊട്ടാരം അറിയിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും സുതാര്യമായിരിക്കണമെന്നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഫണ്ട് വിവരം പുറത്തുവിടാത്തതിനെ കുറിച്ചുള്ള ചോദ്യത്തോടുള്ള മന്ത്രിയുടെ പ്രതികരണം.

ആ കണക്കുകൾ ക്ഷേത്രം പുറത്തുവിട്ടില്ലെങ്കിലും ഞങ്ങൾ പുറത്ത് വിടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.കഴിഞ്ഞ 6-7 മാസങ്ങൾക്കിടയിൽ ശ്രീകോവിലിനുള്ളിലെ വൈരനാമ, ക്ഷേത്രത്തിലെ സ്വർണ്ണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന മറ്റ് സ്വർണ്ണം തുടങ്ങിയവ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version