Kerala
കുടിയന്‍മാര്‍ക്ക് നല്ല സാധനം കൊടുക്കണം: കെ മുരളീധരന്‍
തിരുവനന്തപുരം: പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചയാകാതെ മദ്യനികുതിയില്‍ തീരുമാനമെടുക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍.
സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെങ്കില്‍ അതിനുള്ള അന്തരീക്ഷം രൂപപ്പെടണം. വി എം സുധീരന്റെ പരസ്യപ്രതികരണത്തില്‍ തീരുമാനമെടുക്കേണ്ടത് കെപിസിസിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് നമ്മള്‍ നടന്നടുക്കുന്നതേയുള്ളൂ. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു. കഴിഞ്ഞ 10 വര്‍ഷമായി ഇഷ്ടംപോലെ കൊടുത്തതിന്റെ ഫലമാണ് ഇന്ന് സംസ്ഥാനം അനുഭവിക്കുന്നത്.
വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് അതിന്റെ ഇംപാക്ട് ഒന്ന് കുറയ്ക്കാന്‍ വേണ്ടിയാണ്. അതിനാണ് മുമ്പ് സര്‍ക്കാര്‍ ബിവറേജസ് കോര്‍പ്പറേഷന്‍ കൊണ്ടുവന്നത്.