Kerala
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും അംഗീകരിക്കും; കെ മുരളീധരൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും അംഗീകരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
സർക്കാർ ഉചിതമായ നടപടി സ്വീകരിക്കട്ടെ. പാർട്ടിയുടെ ഔദ്യോഗിക ഫോറത്തിൽ ഒന്നും രാഹുൽ ഉണ്ടാകില്ല.
കോൺഗ്രസിന് വേണ്ടി ആർക്കും വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. അത് എംഎൽഎ ആയാലും സാധാരണ പ്രവർത്തകർ ആയാലും പാർട്ടിയ്ക്ക് വേണ്ടി വോട്ട് ചോദിക്കും.
രാഹുലിനെതിരെയുള്ള ശബ്ദരേഖ മാത്രം പുറത്തുവന്നിട്ട് കാര്യമില്ല. യഥാർത്ഥ രേഖകൾ പുറത്തുവരണമെന്നും കെ മുരളീധരൻ പ്രതികരിച്ചു.