Kerala
സ്വർണ്ണം മുതൽ രക്തസാക്ഷി ഫണ്ട് വരെ കക്കുന്നവരാണ് മാർക്സിസ്റ്റ് പാർട്ടി; പരിഹസിച്ച് കെ മുരളീധരൻ
അയ്യപ്പന്റെ സ്വർണ്ണം മുതൽ രക്തസാക്ഷി ഫണ്ട് വരെ കക്കുന്നവരാണ് മാർക്സിസ്റ്റ് പാർട്ടിയെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഫണ്ട് തിരിമറി സിപിഐഎമ്മിന്റെ മൂല്യച്യുതിയാണ് കാണിക്കുന്നത്.
നേതൃത്വം തിരുത്തുകയല്ല തിരുത്താൻ ശ്രമിക്കുന്നവരെ പുറത്താക്കുകയാണ് ചെയ്യുന്നതെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. ഇങ്ങനെ മുന്നോട്ടു പോയാൽ കേരളം ബംഗാളും ത്രിപുരയും ആയി മാറുമെന്ന് അദേഹം പ്രതികരിച്ചു.
സ്വർണ്ണക്കൊള്ള കേസിൽ കൊള്ളക്കാർ രക്ഷപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും എസ്ഐടി പരാജയപ്പെട്ടെന്നും കെ മുരളീധരൻ വിമർശിച്ചു. പ്രതികൾ ഓരോരുത്തരായി ജാമ്യം കിട്ടി പുറത്തുവരുന്നു. ഉടൻ പോറ്റിക്കും ജാമ്യം കിട്ടും. ആകെ ജയിലിൽ കിടക്കുന്നത് തന്ത്രി മാത്രമാണ്. കുറ്റപത്രം ഇനിയും സമർപ്പിച്ചില്ലെങ്കിൽ സ്വർണ്ണക്കുള്ള കേസ് ഇല്ലാതായി മാറുമെന്ന് കെ മുരളീധരൻ പറഞ്ഞു. ഫോട്ടോ കണ്ടിട്ടല്ല കടകംപള്ളി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതെന്നും അദേഹം കൂട്ടിച്ചേർത്തു.