Kerala
യുഡിഎഫിന് ശുഭപ്രതീക്ഷ; കെ മുരളീധരന്‍
തിരുവനന്തപുരം: ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
യുഡിഎഫിന് ശുഭപ്രതീക്ഷയുണ്ടെന്നും ക്യാപ്റ്റന്‍ പ്രയോഗം മുതല്‍ മുഖ്യന്റെ പല പ്രയോഗങ്ങളും യുഡിഎഫിന് അനുകൂലമായെന്നും കെ മുരളീധരന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും യുഡിഎഫ്- എല്‍ഡിഎഫ് മത്സരമാണ് മണ്ഡലത്തില്‍ നടന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.
‘വട്ടിയൂര്‍ക്കാവില്‍ അടിയൊഴുക്കൊന്നുമില്ല. വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരെ എനിക്ക് വിശ്വാസമാണ്. ആ മണ്ണ് ചതിക്കില്ല. എല്ലാ സഭകളുടെയും വോട്ട് യുഡിഎഫിന് കിട്ടിയിട്ടുണ്ട്’: കെ മുരളീധരന്‍ പറഞ്ഞു.