Kerala
ഇഡി നോട്ടീസ് പേടിപ്പിക്കാൻ; പരിഹസിച്ച് കെ മുരളീധരൻ
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടില്‍ ഇഡി മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്.
മുഖ്യമന്ത്രിക്ക് ഇടയ്ക്കിടയ്ക്ക് നോട്ടീസ് കിട്ടാറുണ്ടെന്നും ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാനാണിതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാനുംകൂടിയാണിത്. ആര് പൊക്കിയാലും പക്ഷേ ബിജെപി പൊങ്ങില്ലെന്നും ഇടയ്ക്കിടയ്ക്ക് പേടിപ്പിക്കും,
അതുപോലെ കെട്ട് പോകുമെന്നും മുരളീധരന് ആരോപിച്ചു. ഇതൊക്കെ മറച്ചുവയ്ക്കാനാണ് പലരും രാഹുൽ മാങ്കൂട്ടത്തിലുമായി ഇറങ്ങിയിരിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.