Kerala

ഭീകരവാദത്തെ ചെറുക്കാനുളള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ, ധീര സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍: കെ കെ ശൈലജ

Posted on

കണ്ണൂര്‍: പഹല്‍ഗാമില്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി മുന്‍ മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ കെ ശൈലജ.

ഭീകരവാദികളെ ചെറുക്കാന്‍ സൈന്യം നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ടെന്ന് കെ കെ ശൈലജ പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ഒന്നിച്ചുനില്‍ക്കുമെന്നും ഭീകരരെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന ധീര സൈനികര്‍ക്ക് അഭിവാദ്യങ്ങളെന്നും അവര്‍ വ്യക്തമാക്കി.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ശൈലജയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version