Kerala
കാൽവെട്ട് കേസ്; നടന്നത് പ്രതികളുടെ യാത്രയയപ്പ് ചടങ്ങ് ആയിരുന്നില്ല, പോയത് പാർട്ടി പ്രവർത്തകയായി;കെകെ ശെെലജ
കണ്ണൂര്‍: സി സദാനന്ദന്‍ എംപിയുടെ കാല്‍വെട്ടിയ കേസിലെ പ്രതികള്‍ക്ക് സിപിഐഎം ഓഫീസില്‍ യാത്രയയപ്പ് നല്‍കിയത് ചര്‍ച്ചയായതോടെ പ്രതികരിച്ച് മുന്‍ മന്ത്രി കെ കെ ശൈലജ എംഎല്‍എ.
യാത്രയയപ്പ് ചടങ്ങ് ആയിരുന്നില്ല അവിടെ നടന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകയായാണ് താന്‍ പോയതെന്നും കെ കെ ശൈലജ പ്രതികരിച്ചു. മട്ടന്നൂര്‍ പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയത്. കെ കെ ശൈലജയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അവര്‍ ഏതെങ്കിലും കുറ്റം ചെയ്തതായി കരുതുന്നില്ല. താന്‍ കോടതി വിധി മാനിക്കുന്നു. നാട്ടിലെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് അവരെന്നാണ് തന്റെ അറിവ്. മാന്യമായി ജീവിതം നയിക്കുന്നവരാണ് അവർ എല്ലാവരുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.