Kerala
പടക്കം പൊട്ടിയപ്പോൾ കൈവിരലിന് പരിക്ക്; ബോംബ് പൊട്ടിയെന്നാരോപിച്ച് കെ.കെ രമയുടെ മുൻ പേർസണൽ സ്റ്റാഫിനെതിരെ പ്രചാരണം
വടകര: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി പരിക്കേറ്റ ആർ.എം.പി.ഐ പ്രവർത്തകനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണം വിവാദമാകുന്നു.
കെ.കെ. രമ എം.എൽ.എ.യുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം ആർ. റിജുവിനാണ് പരിക്കേറ്റത്.
ബോംബ് നിർമ്മാണത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന തരത്തിൽ ഒരു വിഭാഗം തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതോടെ, റിജു തന്നെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിശദീകരണവുമായി രംഗത്തെത്തി.