Kerala
കെ ജെ ഷൈനിനെ പറവൂര്‍ നഗരസഭയില്‍ മത്സരത്തിനിറക്കാന്‍ സിപിഐഎം
കൊച്ചി: പറവൂര്‍ നഗരസഭയില്‍ ഇക്കുറി മികച്ച മത്സരം കാഴ്ചവെക്കാന്‍ എല്‍ഡിഎഫ് ശ്രമം.
മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി നഗരസഭ പിടിച്ചെടുക്കാനാണ് എല്‍ഡിഎഫ് നീക്കം. നവംബര്‍ 13ഓടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും.
30 സീറ്റില്‍ 21 എണ്ണം സിപിഐഎമ്മിനും ഏഴെണ്ണം സിപിഐക്കും ഒന്നുവീതം കോണ്‍ഗ്രസ് എസിനും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനും നല്‍കും.
ഓരോ സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും എതിര്‍സ്ഥാനാര്‍ത്ഥികളെ പരിഗണിച്ച് ഇതില്‍ മാറ്റം വന്നേക്കാം.