Kerala
ആര്‍എസ്എസിനെതിരെ കുറുപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി കെ സി വേണുഗോപാല്‍
കൊച്ചി: ആര്‍എസ്എസിനെതിരെ കുറുപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി കെ സി വേണുഗോപാല്‍ എംപി.
ആത്മഹത്യാ കുറിപ്പിലുള്ളത് ഗുരുതരമായ ആരോപണമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ല.
വയനാട്ടില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തപ്പോള്‍ പുറകെ പോയ പൊലീസാണ്.
ഇവിടെ അതൊന്നും കാണുന്നില്ല. കേരള പൊലീസും ആര്‍എസ്എസും വിഷയത്തില്‍ മറുപടി പറയണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.