Kerala
കെ സി രാജഗോപാലിൻ്റെ പരാമർശത്തിൽ പാർട്ടി വിശദീകരണം തേടും
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്ട്ടിക്കാര് തന്നെ കാലുവാരിയെന്ന സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ കെ സി രാജഗോപാലിൻ്റെ പരാമർശത്തിൽ പാർട്ടി വിശദീകരണം തേടും. അന്വേഷണത്തിന് പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്നും പാർട്ടി വ്യക്തമാക്കി. പരസ്യ പ്രതികരണത്തിൽ കെ സി രാജഗോപാലിനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. സംഭവത്തിൽ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം നാളെ ചേരും. പത്തൊമ്പതിന് ജില്ലാ കമ്മിറ്റിയോഗവും ചേരും.
കഴിഞ്ഞ ദിവസമാണ് കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ തെരഞ്ഞെടുപ്പിൽ കാലുവാരിയെന്ന ആരോപണവുമായി മുൻ എംഎൽഎ കെ സി രാജഗോപാൽ രംഗത്തെത്തിയത്. അങ്ങനെ കാലുവാരിയത് കൊണ്ടാണ് തന്റെ ഭൂരിപക്ഷം 28ൽ ഒതുങ്ങിയത് എന്നും കോൺഗ്രസുകാരുടെ സഹായം കൊണ്ടാണ് 28 വോട്ടിന് കയറിക്കൂടിയത് എന്നും രാജഗോപാൽ തുറന്നടിച്ചിരുന്നു.