India

മാധ്യമപ്രവർത്തകന്റെ കൊലപാതകം; ആൾദൈവം ഗുർമീത് റാം റഹിം സിംഗിനെ വെറുതെവിട്ടു

Posted on

ചണ്ഡിഗഢ്: മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിൽ ആൾദൈവം ഗുർമീത് റാം റഹിം സിംഗിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വെറുതെവിട്ടു. കേസിൽ ശിക്ഷിക്കപ്പെട്ട് ഏഴ് വർഷത്തിന് ശേഷമാണ് ഹൈക്കോടതി വിധി. 2002ൽ ഹരിയാനയിലെ സിർസയിലുള്ള വീടിന്റെ മുന്നിൽവച്ചാണ് ഛത്രപതി വെടിയേറ്റ് കൊല്ലപ്പെട്ടത്.

റാം റഹിമിനെതിരെ വാർത്ത നൽകിയതിലുള്ള വൈരാഗ്യമെന്നായിരുന്നു കേസ്. 2019ലാണ് കേസിൽ റാം റഹീമിനെ സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അതേസമയം ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് റാം റഹീം ജയിലിൽ തന്നെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version