Kerala

പാലായിൽ ജോസ് കെ മാണി മത്സരിക്കും; പറഞ്ഞത് ചോരത്തിളപ്പിലൊന്നുമല്ല: റോഷി അഗസ്റ്റിന്‍

Posted on

തൊടുപുഴ: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. ഒരു പാര്‍ട്ടിക്ക് വേണ്ടത് ലീഡര്‍ഷിപ്പാണ്. ലീഡര്‍ഷിപ്പ് കഴിവുള്ളവരാണെന്ന് കണ്ടാലേ ജനങ്ങള്‍ കൂടെ നില്‍ക്കൂ. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ലീഡര്‍ഷിപ്പില്‍ തന്നെയുണ്ടാകും. മത്സരിക്കുമെന്ന് പറയുന്നതാണ് കോണ്‍ഫിഡന്‍സ്. മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ് മത്സരിക്കുന്നുണ്ട് എന്നു പറഞ്ഞത് ശരി തന്നെയാണ്. കേരള കോണ്‍ഗ്രസ് ചെയര്‍മാന് സ്ഥാനാര്‍ത്ഥിത്വമില്ലെന്ന് പറഞ്ഞാല്‍ ഇതെന്താ നാഥനില്ലാ കളരിയാണോ?. ചെയര്‍മാന്‍ മത്സരിക്കും. റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാര്‍ട്ടിയുടെ കോണ്‍ഫിഡന്‍സിന് ജനങ്ങളുടെ അംഗീകാരം തേടും. ജോസ് കെ മാണി പാലായില്‍ തന്നെ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അത് മുമ്പേ പറഞ്ഞതാണെന്ന് റോഷി മറുപടി നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version