India
ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ ദേശീയ കമ്മീഷനെ നിയോഗിക്കണം; ജോസ് കെ മാണി
രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കും ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും എതിരെ നടക്കുന്ന നിരന്തര ആക്രമണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ ദേശീയ കമ്മീഷനെ നിയോഗിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു.
ഇത്തരം ആക്രമണങ്ങള്‍ക്ക് ആസൂത്രിത സ്വഭാവമുണ്ടോയെന്ന അന്വേഷണം അനിവാര്യമാണ്. ക്രൈസ്തവ മതവിശ്വാസികള്‍ക്കെതിരായ തുടര്‍ ആക്രമണങ്ങള്‍ അതീവ ഗൗരവപരമായി കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യണമെന്നും ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്ന് ജോസ് കെ മാണി പറഞ്ഞു.