India

രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന് സോണിയ ഗാന്ധിയുടെ പിന്തുണ

Posted on

ന്യൂഡല്‍ഹി: രാജ്യസഭയില്‍ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പിന്തുണ. തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ എന്നിവയെ കുറിച്ച് നടത്തിയ പ്രസംഗത്തോടാണ് പരസ്യമായി യോജിപ്പ് പ്രകടിപ്പിച്ച് സോണിയ ഗാന്ധി രംഗത്തെത്തിയത്.

രാജ്യസഭയിലെ ശൂന്യവേളയിലായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം. സിപിഎം എംപി ഉന്നയിച്ച വിഷയങ്ങളോട് അനൂല നിലപാട് സ്വീകരിക്കുകയായിരുന്നു സോണിയ. നിലപാടിനോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് സോണിയ ഗാന്ധി രേഖാമൂലം തന്നെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി രാജ്യസഭാ സെക്രട്ടറിയേറ്റിന് കത്തും സോണിയ നല്‍കി. സാധാരണയായി മറ്റ് അംഗങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളോട് സോണിയ ഗാന്ധി ഇത്തരത്തില്‍ പരസ്യമായോ ഔദ്യോഗികമായോ യോജിപ്പ് പ്രകടിപ്പിക്കാറില്ല എന്നതുകൊണ്ട് തന്നെ ഈ നടപടിക്ക് വലിയ പ്രാധാന്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version