India
ജെഎന്‍യുവിൽ വിദ്യാർത്ഥി- പൊലീസ് സംഘർഷം; യൂണിയൻ പ്രസിഡൻ്റ് അടക്കം 28 പേർ കസ്റ്റഡിയിൽ
ന്യൂഡൽഹി: ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) സംഘർഷം.
ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് നിതേഷ് കുമാർ ഉൾപ്പടെ 28 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എബിവിപി പ്രവർത്തകർ വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.