Kerala

ജവാന്‍ മദ്യത്തിന്റെ ഉത്പാദനം; പ്രതിസന്ധി അറിയിക്കാന്‍ വൈകി; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

Posted on

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം ലിജു. പ്ലാന്റിലെ പ്രതിസന്ധി മന്ത്രിയെ അറിയിക്കാന്‍ വൈകിയതില്‍ അന്വേഷണം നടത്തും.

ഇതിനായി നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. മദ്യ ഉത്പാദനം നിലച്ചത് മാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിഞ്ഞതെന്നാണ് വിവരം.

അതേസമയം ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും തര്‍ക്കം ഉടലെടുത്തു. ഉത്പാദനം നിലക്കുന്നത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു എന്നാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് വാദം.

എന്നാല്‍ ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ നിന്നും അറിയിപ്പ് ലഭിച്ചില്ലെന്ന് സിഎംഡി എം ആര്‍ അജിത് കുമാര്‍ പറയുന്നു. ടെന്‍ഡറുകള്‍ ഉടന്‍ വിളിക്കാനും മദ്യ ഉത്പാദനം അടിയന്തരമായി പുനഃരാരംഭിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version