India
ജമ്മു കശ്മീരിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അപകടം, 7 പേർ മരിച്ചു
ശ്രീനഗര്‍: ഫരീദാബാദിൽ നിന്ന് കൊണ്ടുവന്ന സ്ഫോടകവസ്തുക്കൾ പോലീസും ഫോറൻസിക് സംഘവും പരിശോധിക്കുന്നതിനിടെസ്ഫോടനം. ഏവ്പേർ കൊല്ലപ്പെട്ടു. 30പേർക്ക് പരിക്ക്.
വൈറ്റ് കോളര്‍’ തീവ്രവാദ സംഘവുമായി ബന്ധപ്പെട്ട കേസില്‍ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളുടെ സാമ്പിള്‍ എടുക്കുന്നതിനിടെ ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷന്‍ പരിസരത്ത് വെള്ളിയാഴ്ച രാത്രി അപ്രതീക്ഷിതമായി സ്‌ഫോടനം.
ഈ തീവ്രവാദ സംഘവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ എട്ട് പേരില്‍ ഒരാളായ ഡോ. മുസമ്മില്‍ ഗനായിയുടെ ഫരീദാബാദിലെ വാടക വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 360 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് ജമ്മു കശ്മീര്‍ പോലീസ് ഇവിടേക്ക് കൊണ്ടുവന്നത്.
കണ്ടെടുത്ത രാസവസ്തുക്കളിൽ ചിലത് പോലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു, പക്ഷേ വലിയൊരു ഭാഗം സ്റ്റേഷനിൽ തന്നെ തുടർന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ശ്രീനഗറിലെ പോലീസ് കൺട്രോൾ റൂമിലേക്ക് കൊണ്ടുപോയതായി റിപ്പോർട്ട് ചെയ്തു.