Kerala
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ച് ഉമ്മൻചാണ്ടി ബ്രിഗേഡും രംഗത്ത്
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ച് ഉമ്മൻചാണ്ടി ബ്രിഗേഡും രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളത്തെ പ്രസിഡന്റ് ആക്കണമെന്നാണ് ആവശ്യം.
സംസ്ഥാന കമ്മിറ്റിയിൽ നിന്നല്ല നിയമനമെങ്കിൽ കെ എം അഭിജിത്തിനെ സംസ്ഥാന പ്രസിഡൻ്റ് ആക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. 27 ഭാരവാഹികൾ ദേശീയ നേതൃത്വത്തിന് അയച്ച കത്തിന്റെ പകർപ്പ് ലഭിച്ചു.
ചാണ്ടി ഉമ്മനെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ഉമ്മൻചാണ്ടി ബ്രിഗേഡ്. കഴിഞ്ഞ സംഘടന തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥി ആക്കിയതിൽ പ്രതിഷേധിച്ചു് ഒറ്റയ്ക്ക് മത്സരിച്ച എ വിഭാഗമാണ് ഉമ്മൻചാണ്ടി ബ്രിഗേഡ്.
കെ എം അഭിജിത്തിന് പരിപൂർണ്ണ പിന്തുണയെന്ന് ഉമ്മൻചാണ്ടി ബ്രിഗേഡ് വ്യക്തമാക്കിയിട്ടുണ്ട്. അശ്ലീല സന്ദേശ വിവാദത്തിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. ഇതിനെ തുടർന്നാണ് അടുത്ത അധ്യക്ഷ സ്ഥാനത്തിനായുള്ള പിടിവലിയും നടക്കുന്നത്.