Kerala
കേരളത്തിലെ ഏറ്റവും വലിയ അതിദരിദ്രൻ സംസ്ഥാന സർക്കാർ; പി കെ കുഞ്ഞാലിക്കുട്ടി
സംസ്ഥാന സർക്കാരിനെ വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിനെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചതിൽ ആയിരുന്നു വിമർശനം.
കേരളത്തിലെ ഏറ്റവും വലിയ അതിദരിദ്രൻ സംസ്ഥാന സർക്കാർ ആണ്. അത്യാവശ്യത്തിന് പോലും സർക്കാരിന്റെ കയ്യിൽ കാശില്ല എന്നും ഇത് ജനങ്ങളെ മുഴുവൻ ബാധിക്കും എന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തിയതോടെ പല കേന്ദ്ര പദ്ധതികൾക്കും പണം ലഭിക്കാതെ വരും. സംസ്ഥാനത്ത് ചിലവ് ചുരുക്കൽ നടക്കുന്നില്ല. പ്രഖ്യാപനം സംസ്ഥാന സർക്കാരിന് തിരിച്ചടി ആകും.
അതി ദാരിദ്രരായിട്ടുള്ള ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങൾ വരും. ബദൽ മാർഗം യുഡിഎഫ് കൊണ്ട് വരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.