Kerala

ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല; സാദിഖലി തങ്ങള്‍

Posted on

മലപ്പുറം: ഉപമുഖ്യമന്ത്രി സ്ഥാനം ഇതുവരെ ചോദിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മുന്നണി മര്യാദ അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകട്ടേയെന്ന് തങ്ങൾ നിലപാട് വ്യക്തമാക്കി.

യുഡിഎഫിന് നല്ല വിജയ പ്രതീക്ഷയുണ്ടെന്നും നൂറിന് അടുത്ത് സീറ്റുകള്‍ ലഭിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

‘നല്ല വിജയ പ്രതീക്ഷയുണ്ട്. കേവല ഭൂരിപക്ഷം മറികടന്നുള്ള സീറ്റ് ലഭിക്കും. ഭരണവിരുദ്ധ വികാരമുണ്ട്. അതൊരു ട്രെന്‍ഡായി മാറും’, അദ്ദേഹം പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version