India

റിയാദിൽ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം

Posted on

ഇറാൻ – ഇസ്രയേൽ സംഘർഷത്തിനിടെ ഇന്ന് പുലർച്ചെ റിയാദിലെ യു എസ് എംബസിക്ക് നേരെ ആക്രമണമണം. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. പിന്നാലെ എംബസിയിൽ ചെറിയ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിവരുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം.

ആക്രമണത്തിൽ കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായും തീപിടുത്തമുണ്ടായതായും സൗദി പ്രതിരോധ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. എംബസിയിൽ നിന്ന് വലിയ സ്ഫോടനശബ്ദവും തീയുമുണ്ടായതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണ സമയത്ത് എംബസി കെട്ടിടം ഒഴിഞ്ഞു കിടക്കുകയായിരുന്നതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version