India

ഏഴ് വർഷത്തോളമായി ഭർത്താവിനെ കാണാനില്ല; ഒടുവിൽ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഇൻസ്റ്റഗ്രാം റീലിൽ! പരാതി

Posted on

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഏഴ് വർഷമായി കാണാതായ തന്റെ ഭർത്താവിനെ ഭാര്യ കണ്ടെത്തിയത് മറ്റൊരു സ്ത്രീയുമൊത്തുള്ള റീൽസിലൂടെ. യുപിയിലെ ഹാർഡോയിയിലാണ് സംഭവം നടന്നത്. 2018 മുതൽ ബബ്ലു എന്ന ജിതേന്ദ്ര കുമാറിനെ കാണാതായിരുന്നു.

2017-ലാണ് ഇയാളും ഷീലുവെന്ന യുവതിയും വിവാഹിതരായത്. പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ട് പലതരത്തിൽ ഷീലുവിനെ ഉപദ്രവിച്ചിരുന്നു. തുടർന്ന് കുടുംബം പരാതി നൽകി. സ്ത്രീധനക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ജിതേന്ദ്രയെ കാണാതായി.

2018 ഏപ്രിൽ 20-ന് ഇയാളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

ഭർത്താവ് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഷീലു. ഒടുവിൽ, ഏഴ് വർഷത്തിന് ശേഷം ഭർത്താവ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ചിത്രീകരിച്ച ഇൻസ്റ്റഗ്രാം റീലാണ് ഷീലു കണ്ടത്. അയാളെ തിരിച്ചറിഞ്ഞ ഉടൻ തന്നെ അവർ കോട്വാലി സാൻഡില പൊലീസിൽ വിവരം അറിയിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version