Kerala
വേടന് അവാർഡ് നൽകിയതിനെതിരെ ഇന്ദു മേനോൻ
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടന് നൽകിയതിനെതിരെ എഴുത്തുകാരി ഇന്ദുമേനോന്‍ രംഗത്ത്.
പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരോട് അക്കാദമികൾക്ക് എന്നും വലിയ ബഹുമാനമാണെന്നും അവരെ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ എഴുന്നള്ളിക്കുക,
വിവിധ വേദികൾ കൊടുക്കുക, ജഡ്ജിമാരായി / ജൂറി കമ്മിറ്റി അംഗങ്ങളായി നിയമിക്കുക, വെറൈറ്റിക്ക് ഒരു അവാർഡും കൊടുക്കുക,
അക്കാദമികളുടെ സംസ്കാരം സ്ത്രീവിരുദ്ധമാണെന്ന് പറയാതെ വയ്യെന്നുമാണ് ഇന്ദുമേനോന്‍ കുറിച്ചിരിക്കുന്നത്.