India
പറക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡ് വീണ്ടും തകര്‍ന്നു
ഇന്‍ഡിഗോ വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ പറക്കുന്നതിനിടെ വിള്ളല്‍ കണ്ടെത്തി.
തൂത്തുക്കുടിയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിനായിരുന്നു വിന്‍ഡ്ഷീല്‍ഡ് വിള്ളല്‍. വിമാനം സുരക്ഷിതമായി ലാന്‍ഡിങ് നടത്തി. എയര്‍ ട്രാഫിക് അധികൃതര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
75 യാത്രക്കാരുമായി പറന്നുയർന്ന എ ടി ആര്‍ വിമാനം 6E1607 ആണ് അപകടമുഖം കണ്ടത്. ചെന്നൈയിലേക്കുള്ള യാത്രാമധ്യേ പൈലറ്റുമാര്‍ വിള്ളല്‍ കണ്ടെത്തുകയായിരുന്നു.
ജീവനക്കാര്‍ ഗ്രൗണ്ട് കണ്‍ട്രോളിനെ വിവരമറിയിക്കുകയും ചെന്നൈ വിമാനത്താവളത്തില്‍ സജ്ജീകരണങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തു.