Kerala

ഉപരാഷ്‌ട്രപതി നാളെ കേരളത്തിലെത്തും

Posted on

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ 2025 നവംബർ 3,4 തീയതികളിൽ കേരളത്തിൽ സന്ദർശനം നടത്തും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്.

സന്ദർശനത്തിൻ്റെ ഭാഗമായി, 2025 നവംബർ 3 ന് കൊല്ലത്തുള്ള ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും. ഈ മേഖലയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഫാത്തിമ മാതാ നാഷണൽ കോളേജ് അക്കാദമിക് സേവനത്തിൻ്റെ 75 വർഷങ്ങൾ ആഘോഷിക്കുകയാണ്.

കൊല്ലത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (FICEA) അംഗങ്ങളുമായും സി പി രാധാകൃഷ്ണൻ അന്നേ ദിവസം സംവദിക്കും.

രാജ്യത്തെ എല്ലാ കയർ കയറ്റുമതി അസോസിയേഷനുകളേയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന സംഘടനയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version