India
ഇന്ത്യക്കെതിരെ വീണ്ടും ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി
ഇന്ത്യക്കെതിരെ വീണ്ടും ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി. പാക് സൈന്യം പ്രതീക്ഷകൾക്കപ്പുറത്തേക്ക് പ്രതികരിക്കുമെന്നാണ് സൈനിക മേധാവി അസിം മുനീറിന്റെ ഭീഷണി.
ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇന്ത്യക്ക് ആയിരിക്കുമെന്നും അസിം മുനീർ ഭീഷണി മുഴക്കി. ചെറിയ പ്രകോപനത്തിന് പോലും യാതൊരു മടിയും കൂടാതെ പ്രതികരിക്കും.
മുഴുവൻ മേഖലക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. പൂർണ്ണ ഉത്തരവാദിത്തം ഇന്ത്യക്ക് ആയിരിക്കുമെന്നും അസിം മുനീർ പറഞ്ഞു.
പാകിസ്താന് പതനമുണ്ടായാൽ ലോകത്തിന്റെ പകുതിയും കൂടെ കൊണ്ടുപോകുമെന്ന് നേരെത്തെ അസിം മുനീർ ഭീഷണി മുഴക്കിയിരുന്നു.