Kerala

ആക്ഷേപിച്ചു പോയവർക്ക് വന്നു കയറുവാനുള്ള വഴിയമ്പലമല്ല കോൺഗ്രസ് :കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിലപാടിനെതിരെ പാർട്ടി വക്താവ് ഡോക്ടർ ജിൻ്റോ ജോൺ

Posted on

കൊച്ചി: ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിലപാടിനെതിരെ പാർട്ടി വക്താവ് ഡോക്ടർ ജിൻ്റോ ജോൺ. ‌ലീഡറുടെ മകളെയല്ല, കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ ബോധമുള്ളവരെയാണ് സ്വാഗതം ചെയ്യേണ്ടതെന്ന് ജിന്റോ ജോൺ തുറന്നടിച്ചു. ആക്ഷേപിച്ചു പോയവർക്ക് തിരികെ കയറാൻ കോൺഗ്രസ് വഴിയമ്പലം അല്ലെന്നും ജിൻ്റോ ജോൺ പറഞ്ഞു.

കോൺഗ്രസിൽ നെപ്പോകിഡ്ഡുകളുടെ കാലം കഴിഞ്ഞുവെന്നും ഇതുവരെ കോൺഗ്രസിലേക്ക് വരുമെന്ന് പറയുക പോലും ചെയ്യാത്തവർക്ക് വേണ്ടി പരവതാനി വിരിക്കുന്നുവെന്നും ജിൻ്റോ പറഞ്ഞു. സ്വീകരിക്കാൻ തിരക്ക് കൂട്ടുന്നവർ പൊടിക്ക് ഒന്നടങ്ങണമെന്ന് അദേഹം ആവശ്യപ്പെട്ടു.

പത്മജയെ ചേർത്ത് നിർത്തണമെന്ന അഭിപ്രായം കെപിസിസി അധ്യക്ഷൻ അടക്കം ഒരു വിഭാഗം നേതാക്കൾ പ്രകടിപ്പിച്ച് രം​ഗത്തെത്തിയതിന് പിന്നാലെയാണ് ജിൻ്റോയുടെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version