Kerala
തേയില വെട്ടുന്ന യന്ത്രം ദേഹത്ത് വീണ് ഇടുക്കിയിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
തൊടുപുഴ: തേയില വെട്ടുന്ന യന്ത്രം ദേഹത്ത് വീണ് ഇടുക്കിയിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ വിജയ് ശേഖർ ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്കാണ് ദാരുണമായ സംഭവം നടന്നത്. യന്ത്രം ദേഹത്ത് വീണ് ഗുരുതര പരിക്ക് പറ്റിയ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യന്ത്രത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണം.
വിജയുടെ തലക്ക് സഹിതം ഗുരുതര പരിക്കുണ്ടായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.