Kottayam
‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിന്റെ രണ്ടാം ദിനത്തിൽ നിർണ്ണായക പുരോഗതി.
ഇടുക്കി :ചിന്നക്കനാലിൽ ഭീതിപരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിന്റെ രണ്ടാം ദിനത്തിൽ നിർണ്ണായക പുരോഗതി.
ദൗത്യത്തിന്റെ തുടക്കത്തിൽ തന്നെ ആനയെ കണ്ടെത്താൻ (ലൊക്കേറ്റ് ചെയ്യാൻ) സംഘത്തിന് സാധിച്ചു. ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റ് ഭാഗത്തിന് സമീപമാണ് നിലവിൽ ചക്കക്കൊമ്പനുള്ളത്. ട്രാക്കിംഗ് ടീം ആനയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഡ്രോൺ ഉപയോഗിച്ചും ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്.