Kerala

ഇടുക്കി ബിജെപിയിൽ ഭിന്നത രൂക്ഷം

Posted on

ഇടുക്കി: ഇടുക്കി ബിജെപിയിൽ ഭിന്നത രൂക്ഷം. ഇടുക്കി നോർത്തിൽ നൂറ്റിയമ്പതിലധികം പേരാണ് പാർട്ടിയിൽ നിന്നും രാജിവച്ചത്. മറയൂരിൽ ബ്ലോക്ക് സ്ഥാനാർത്ഥി ആയിരുന്ന രാഹുൽ രാധാകൃഷ്ണൻ രാജിവച്ചു. തനിക്ക് ഒപ്പം ഉണ്ടായിരുന്ന 157 പ്രവർത്തകരും രാജിവച്ചതായി രാഹുൽ പറയുന്നു. നോർത്ത് ജില്ലാ നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തി പരസ്യമാക്കിയാണ് രാജി.

ഇടുക്കി ജില്ല നോർത്തിൽ കൃത്യതയില്ലാതെയുള്ള ബിജെപിയുടെ പ്രവർത്തനം മൂലമാണ് താനടക്കമുള്ളവർ രാജിവയ്ക്കുന്നതെന്നാണ് രാഹുൽ പറയുന്നത്. ജനങ്ങൾക്കിടിയിൽ ബിജെപിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ തനിക്ക് സാധിക്കില്ലെന്നും ആരോപണം ഉന്നയിക്കുന്നതിനാൽ ജീവന് പോലും അപകടമാണെങ്കിലും അത് കാര്യമാക്കുന്നില്ലെന്നും രാഹുൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version