Kerala

അബദ്ധത്തില്‍ വിഷക്കായ കഴിച്ചു; അട്ടപ്പാടിയിലെ 2 കുട്ടികള്‍ ആശുപത്രിയില്‍

Posted on

പാലക്കാട്: അട്ടപ്പാടിയില്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ച രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വെകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടയിലാണ് കുട്ടികള്‍ വിഷക്കായ കഴിച്ചത്. അട്ടപ്പാടി പുതൂര്‍ മേലെ ചുണ്ടപ്പെട്ടിയില്‍ സുബ്രഹ്മണ്യന്‍ മല്ലിക ദമ്പതികളുടെ അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളാണ് വിഷക്കായ കഴിച്ചത്.

ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കുട്ടികളെ മാറ്റിയിരുന്നു.

ആരോഗ്യസ്ഥിതി മോശമായതോടെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. കുട്ടികള്‍ അപകടനില തരണം ചെയ്തതായി മതാപിതാക്കള്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version