India
ഐസിയുവിൽ എയർ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവം; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
ഗുരുഗ്രാമിലെ ആശുപത്രി ഐസിയുവിൽ എയർ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ആശുപത്രി ജീവനക്കാരനായ ദീപക് എന്നയാളാണ് അറസ്റ്റിലായത്.
ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ഡ്യൂട്ടി രജിസ്റ്ററും പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ആശുപത്രിവെന്‍റിലേറ്ററിൽ ചികിത്സ യിൽ കഴിയുമ്പോൾ ലൈംഗികാധിക്രമം നേരിട്ടെന്നു എയർഹോസ്റ്റസ് നൽകിയ പരാതിയിലാണ് ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ വച്ചു അതിക്രമത്തിന് ഇരയായി എന്നാണ് 46 കാരിയായ എയർ ഹോസ്റ്റ സ്പരാതി നൽകിയത്.
ജോലിസംബന്ധമായി ഗുരുഗ്രാമിലെ ഒരു ഹോട്ടലിൽ താമസിക്കുന്നതിനിടെ സ്വിമ്മിംഗ് പൂളിൽ വച്ച് അപകടത്തിൽപ്പെട്ട് ആശുപത്രിയിലായെന്നും, വെന്റിലേറ്ററിൽ അർദ്ധബോധാവസ്ഥയിൽ കഴിയുമ്പോൾ ലൈംഗികാധിക്രമം നേരിട്ടു എന്നായിരുന്നു യുവതിയുടെ പരാതി.
ഏപ്രിൽ ആറിന് നടന്ന സംഭവത്തിൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷമാണ് യുവതി ഭർത്താവിനെ വിവരം അറിയിക്കുനകയും ഏപ്രിൽ 13ന് പരാതി നൽകുകയും ചെയ്തത്.സദർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത്, അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുന്നതായും, മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നു എന്ന് തടക്കം പരിശോധിക്കുമെന്നും ഗുരുഗ്രാം പോലീസ് അറിയിച്ചു.