Kerala

ഹിന്ദി രാഷ്ട്രത്തിന്റെ ഭാഷ, എതിർക്കേണ്ട ആവശ്യമില്ല; ഗവർണർ

Posted on

തിരുവനന്തപുരം: ഹിന്ദി രാഷ്ട്രത്തിന്റെ ഭാഷയെന്നും അതിനെ എതിർക്കേണ്ട ആവശ്യമില്ല എന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാഷയുടെ പേരിൽ വിഭജനത്തിന്റെ ആവശ്യമില്ല എന്നും പരസ്പരം വിചാരങ്ങളും കാര്യങ്ങളും സംസാരിക്കാനുള്ള ഉപാധിയാണ് അവ എന്നും ഗവർണർ കൂട്ടിച്ചേർത്തു.

ഹിന്ദി പ്രചാര സഭയുടെ ബിരുദദാന ചടങ്ങിലായിരുന്നു ഗവർണറുടെ ഭാഷ പരാമർശം. തനിക്ക് മലയാളം അറിയില്ല, താൻ പറയുന്ന ഹിന്ദി മറ്റൊരാൾ വേറെ അർത്ഥത്തിലാണ് എടുക്കുന്നത്. ഹിന്ദി രാഷ്ട്രത്തിന്റെ ഭാഷയാണ്. മലയാളം ഒരു ദേശത്തിന്റെ ഭാഷയും. അവയുടെ പേരിൽ വിഭജനത്തിന്റെ ആവശ്യമേയില്ല.

ഭാഷയോട് വിരോധം കാട്ടേണ്ട ആവശ്യവുമില്ല എന്നും ഗവർണർ പറഞ്ഞു. ഹിന്ദി എല്ലാവരും പഠിക്കുന്നത് നല്ലതാണെന്നും തെക്കേ ഇന്ത്യ, വടക്കേ ഇന്ത്യ എന്ന വ്യത്യാസമില്ലാതെ ഭാഷ രാഷ്ട്രത്തിന്റെ ഏകതയുടെ ചിഹ്നമാണ് എന്നും ഗവർണർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version