India
ഹിമാചൽപ്രദേശിൽ കനത്ത മഴ; ബസിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് 15 മരണം
ഷിംല: ഹിമാചല്‍പ്രദേശില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 15 പേര്‍ മരിച്ചു.
ബിലാസ്പൂര്‍ ജില്ലയില്‍ രാത്രിയോടെ കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിലാണ് അപകടമുണ്ടായത്.
മണ്ണും പാറക്കെട്ടുകളും ബസിന് മുകളിലേക്ക് ഇടിഞ്ഞ് വീണതായി രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ബിലാസ്പൂരിലെ ഭാലുഘട്ടിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസിന് മുകളിലേക്ക് മലയിടുക്കില്‍ നിന്ന് മണ്ണും പാറക്കെട്ടുകളും പതിക്കുകയായിരുന്നു.
നിലവില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പേരെ പുറത്തെടുത്തതായാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ബസില്‍ 30ഓളം യാത്രക്കാർ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.