Kerala

അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്; പുതിയ സ്കൂളിൽ മകളെ ചേർത്ത വിവരം അറിയിച്ചു ഹിജാബ് വിവാദത്തിലെ പിതാവ്

Posted on

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽ ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാർത്ഥിനിയെ പുതിയ സ്‌കൂളിലേക്ക് മാറ്റി. പള്ളുരുത്തി ഡോൺ പബ്ലിക് സ്‌കൂളിലേക്കാണ് മാറ്റിയത്. അന്തസ്സ് ഉയർത്തിപ്പിടിച്ച് മകൾ പുതിയ സ്‌കൂളിലേക്ക് പോകുന്നു എന്ന് കുട്ടിയുടെ പിതാവ് അനസ് നൈന അറിയിച്ചു

മക്കൾ അവരുടെ ഡിഗ്‌നിറ്റി ഉയർത്തിപിടിച്ചു തന്നെ, അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് പോകുകയാണ്.

പ്രതിസന്ധി ഘട്ടത്തിൽ ആൾക്കൂട്ടങ്ങളുടെയോ സംഘടിത ശക്തിയുടെയോ പിൻബലമില്ലാത്ത ഒരു സാധാരണക്കാരനായ തനിക്കൊപ്പം നിന്ന മുഴുവൻ ആളുകൾക്കും നന്ദി.

വൈവിധ്യങ്ങളുടെ കളറുള്ള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കൾ യാത്ര തുടരട്ടെ എന്നാണ് അനസ് നൈനയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version