Kerala
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം.
പുനരധിവാസത്തിന്റെ ഭാഗമായുള്ള 16 പദ്ധതികള്‍ എന്ന് പൂര്‍ത്തിയാക്കുമെന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ധാരണയില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. സമയക്രമം മനസില്‍ സൂക്ഷിച്ചുവേണം പുനരധിവാസവുമായി മുന്നോട്ട് പോകാന്‍.
സമയക്രമമില്ലെങ്കില്‍ എങ്ങനെ പുനരധിവാസത്തിന് കേന്ദ്ര സഹായം തേടാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. സമയക്രമമില്ലെങ്കില്‍ പദ്ധതി അവതാളത്തിലാകുമെന്നും ഡിവിഷന് ബെഞ്ച് വിമര്‍ശിച്ചു.