Kerala
അനുമതിയില്ലാതെ ഹൈക്കോടതിയിൽ പ്രവേശിക്കാൻ ശ്രമം; കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനിയുടെ അമ്മ അറസ്റ്റില്‍
കൊച്ചി: അനുമതിയില്ലാതെ ഹൈക്കോടതിയിൽ പ്രവേശിക്കാൻ ശ്രമിച്ച പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനിയുടെ അമ്മ അറസ്റ്റിൽ.
മകളെ കൊലപ്പെടുത്തിയ പ്രതി അമീറുൽ ഇസ്ലാമിനെ തൂക്കിക്കൊല്ലണമെന്നും നീതി നടപ്പിലാക്കണമെന്നുമായിരുന്നു അമ്മയുടെ ആവശ്യം. ഇക്കാര്യം ജഡ്ജിമാരെ നേരിൽകണ്ട് പറയാനാണ് ഇവർ കോടതിയിലെത്തിയത്.
ടോക്കൺ ഇല്ലാതെയാണ് പ്രവേശന കവാടത്തിൽ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും ബഹളം വെച്ചതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.