Kerala
വേടനെ ചേര്‍ത്തുപിടിച്ച് ഹൈബി ഈഡന്; വിമര്‍ശനം
മഞ്ഞുമ്മല്‍ ബോയ്സിലെ വിയര്‍പ്പു തുന്നിയിട്ട കുപ്പായം എന്ന പാട്ടിലൂടെ മികച്ച ഗാനരചയിതാവിനെ തേടിയുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് റാപ്പര്‍ വേടന്.
എന്നാല്‍ വേടന് പുരസ്കാരം നല്‍കിയത് പലകോണുകളില്‍ നിന്നും വിമര്‍ശനത്തിന് ഇട വരുത്തിയിട്ടുണ്ട്. പ്രാസമൊപ്പിച്ചെഴുതുന്ന റാപ്പ് അല്ല ഗാനരചയെന്നും വേടനുള്ള പുരസ്കാരം കവികളായ ഗാനരചയിതാക്കള്‍ക്കുള്ള അപമാനമാണെന്ന് വരെ പലരും വിമര്‍ശിക്കുന്നുണ്ട്.
മറ്റൊരു വിമര്‍ശനം വേടനെതിരെയുള്ള കേസുകളാണ്. ലൈംഗിക പീഡനക്കേസില്‍ പ്രതിയായിട്ടുള്ള ഒരാള്‍ക്ക് പുരസ്കാരം നല്കി സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം.
വിവാദങ്ങള്‍ക്കിടെ വേടനൊപ്പമുള്ള ചിത്രം പങ്കിട്ട് ആശംസ അറിയിക്കുകയാണ് ഹൈബി ഈഡന് എംപി. ‘ആശംസകള്‍ പ്രിയപ്പെട്ട വേടന്. വളരെയധികം അര്‍ഹിച്ച ഒന്ന്’ എന്നാണ് ചിത്രത്തോടൊപ്പം ഹൈബി ഈഡന് കുറിച്ചിരിക്കുന്നത്.