Kerala

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Posted on

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും അസ്വസ്ഥതയുള്ള കാലവസ്ഥയ്‌ക്ക് കാരണമായേക്കും.

താപനില ഉയരുന്ന സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പകൽ 11 മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത്ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. നേരിയതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഉച്ചവെയിൽ ഏൽക്കാതിരിക്കാൻ കുട, തൊപ്പി, ടവൽ, തുടങ്ങിയവ ഉപയോഗിക്കുക. പകൽ സമയത്ത് ജനലുകളും വാതിലുകളും പരമാവധി തുറിന്ന് വായു സഞ്ചാരമുള്ളതാക്കണം.

അടുക്കളയിൽ പാചകം ചെയ്യുന്ന സ്ഥലം വേണ്ടത്ര വായുസഞ്ചാരമുള്ളതാക്കാണം. മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് ശീതളപാനീയങ്ങൾ എന്നിവയിൽ വലിയ അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ ഇവ ഒഴിവാക്കുക.

പകൽ സമയത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ അധിക നേരം ഇരുത്തരുത്. പകൽ ചൂടിൽ വാഹനത്തിനുള്ളിലെ താപനില അപകടകരമാകാൻ സാധ്യതകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version