Kerala

ത്രിശൂരിലെ സ്‌ഫോടനം കനത്ത ചൂട് മൂലമുണ്ടായ തീപ്പൊരി കാരണമോ?

Posted on

തൃശൂര്‍: തിരി വാരിക്കെട്ടുന്നതിനിടെ കനത്ത ചൂടു മൂലമുണ്ടായ തീപ്പൊരിയാകാം മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിക്കേറ്റവരിലൊരാള്‍ പൊലീസിനു നല്‍കിയ മൊഴിയിലാണ് ഈ സൂചനയുള്ളത്.

അമിട്ട്, കുഴിമിന്നല്‍, ഡൈന തുടങ്ങിയവയില്‍ കരിമരുന്ന് കൊളുത്താന്‍ ഉപയോഗിക്കുന്ന തിരി വെടിക്കെട്ടുപുരയ്ക്കു സമീപം കൂട്ടത്തോടെ ഉണക്കാനിട്ടിരുന്നു.

രാസലായനിയില്‍ മുക്കിയ ശേഷം പായയിലിട്ടാണ് ഇവ ഉണക്കിയെടുക്കുക. കടുത്ത വെയിലും ചൂടും കാരണം തിരി വേഗമുണങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version