India
കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; പത്ത് വയസുകാരന് ദാരുണാന്ത്യം
കോലാപ്പുര്‍: മഹാരാഷ്ട്രയിൽ കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച് പത്ത് വയസുകാരന് ദാരുണാന്ത്യം.
ശ്രാവണ്‍ ഗവാഡെ (10) എന്ന കുട്ടിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ കോലാപ്പുര്‍ ജില്ലയിലെ കൊഡോളി ഗ്രാമത്തിലാണ് സംഭവം.
കൂട്ടുകാര്‍ക്കൊപ്പം ഗണേശോത്സവത്തിൻ്റെ ഭാഗമായി നിര്‍മിച്ച പന്തലിൽ കളിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രാവണ്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം അമ്മയുടെ മടിയില്‍ കിടന്ന ശ്രാവണ്‍ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് അധികൃതര്‍ അറിയിച്ചു.