Sports

കോട്ടയം ജില്ലാ അണ്ടർ15 പുരുഷ, വനിത ഗുസ്തിമത്സരങ്ങൾ ഭരണങ്ങാനം AS റസ്ലിംഗ് അക്കാദമിയിൽവച്ച് ഇന്ന് നടന്നു

Posted on

പാലാ :കോട്ടയം ജില്ലാ അണ്ടർ15 പുരുഷ, വനിത ഗുസ്തിമത്സരങ്ങൾ ഭരണങ്ങാനം AS റസ്ലിംഗ് അക്കാദമിയിൽവച്ച് ഇന്ന് നടന്നു. (നവംബർ 7-ശനിയാഴ്ച) രാവിലെ 9-ന്  ശരീരഭാര നിർണ്ണയത്തോടെ മത്സരങ്ങൾ  ആരംഭിച്ചു.

നേരത്തെ ദേശീയ റസ്ലിംഗ് ഫെഡറേഷൻ അത്‌ലറ്റിക് കമ്മീഷൻ മെമ്പർ ശ്രീമതി സ്മിതയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉത്ഘാടന സമ്മേളനത്തിൽ കോട്ടയം ജില്ലാ സെക്രട്ടറിയും ഇന്ത്യൻ ടീം പരിശീലകനുമായ ശ്രീ. ബിജു കുഴുമുള്ളിൽ സ്വാഗതം ആശംസിച്ചു. മുൻ സംസ്ഥാന ചാമ്പ്യനും പേരൂർ വില്ലേജ് റവന്യൂ ഉദ്യോഗസ്ഥനുമായ റോബിൻസൺ മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. ദേശീയ റഫറി അഞ്ജനാ യൂ രാജൻ ആശംസകൾ നേർന്നു. പിന്നീട് ജില്ലാ ട്രഷറർ ശ്രീ. നെൽസൻ മാത്യു കൃതജ്ഞതയർപ്പിച്ചു.
പെൺകുട്ടികളുടെ വിഭാഗത്തിൽ 25 പോയിൻ്റുമായി എ. എസ്. റസ്ലിംഗ് അക്കാദമി ഭരണങ്ങാനം ചാമ്പ്യന്മാരും 10 പോയിൻ്റുമായി പാറമ്പുഴ ഹോളിക്രോസ് റണ്ണേഴ്സുമായി.

നവംബർ അവസാനം കൊല്ലത്തുവച്ചു നടക്കുന്ന സംസ്ഥാനമത്സരത്തിൽ കോട്ടയം ജില്ലയെ  പ്രതിനിധീകരിക്കുന്നവർ.
പെൺകുട്ടികൾ
33 കിലോ ഇവുലിൻ വിനോദ്
36 കിലോ. നിലാ ഘോഷ് കെ.എ.
39 കിലോ. 1. സാൻഡ്രിയ നെൽസൺ
2.അനാമിക ബിജു
42 കിലോ. കൃഷ്ണാ സുരേഷ്
46 കിലോ. കീർത്തന എസ്.
50 കിലോ. ഇവൻജലീനാ റോബിൻസൺ
54 കിലോ. നേഹ റിച്ച സിനോജ്
58 കിലോ. അമയ ജോബിൻ
66 കിലോ. ഗൗരിനന്ദ

ആൺകുട്ടികൾ ഫ്രീസ്റ്റൈൽ
38 കിലോ 1. നസീംഖാൻ
2. നന്ദൻ നിധീഷ്
3. മാധവ് കെ. അജിത്
44. കിലോ.  ആൻ്റണി ബിജു
48 കിലോ. 1. ആദിൽ അമീൻ
2. ബി. വാസുദേവ്
3 നബീൽ മുഹമ്മദ്
52 കിലോ. ധീരജ് പി. നായർ
57 കിലോ 1. മിഷാൽ എം. ഷമീൽ
2. അലൻ ജയിംസ്
3. എബ്രാഹം കുരുവിള
62 കിലോ. പാർത്ഥിപൻ നിബി.
ആൺകുട്ടികളുടെ ചാമ്പ്യൻഷിപ്പിൽ
20 പോയിൻ്റോടെ കങ്ങഴ എം.എച്ച്.എസ്.എസ്. ചാമ്പ്യന്മാരും
12 പോയിൻ്റോടെ ഹോളി ഫാമിലി പാറമ്പുഴ റണ്ണേഴ്സുമായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version