Kerala
കോട്ടയം ജില്ല അണ്ടർ 15 ഗുസ്തി മത്സരങ്ങൾ ശനിയാഴ്ച നടക്കും
ഭരണങ്ങാനം:കോട്ടയം ജില്ലാ അണ്ടർ-15 (പുരുഷ, വനിത) ഗുസ്തിമത്സരങ്ങൾ നവംബർ 7-ആം തീയതി (ശനിയാഴ്ച) രാവിലെ 9 മുതൽ ഭരണങ്ങാനം എ.എസ്സ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും. 2012, 2013, 2014 വർഷത്തിൽ ജനിച്ചവർക്ക് മത്സരത്തിൽ പങ്കെടുക്കാം. 2014- ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം നിർബ്ബന്ധമായും ഹാജരാക്കണം.
ഗുസ്തിക്കാർ 7-ാം തീയതി രാവിലെ രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്പും ആധാർ കാർഡ്, ബർത്ത് സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ ഒർജിനലും അവയുടെ കോപ്പികളും സമ്മതപത്രവും
രജിസ്ട്രേഷൻ ഫീസും നേരിൽ കൊണ്ടുവരണം. നവംബർ അവസാനം കൊല്ലത്തുവച്ചു നടക്കുന്ന സംസ്ഥാനമത്സരത്തിൽ ഇതിലെ വിജയികൾ പങ്കെടുക്കും .
ബിജു കെ, സെക്രട്ടറി
ഫോൺ-7559855787