Kerala
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് സ്വർണ വില ഏറിയും കുറഞ്ഞും മാറിമാറി വരുന്നതാണ് ഇപ്പോൾ ട്രെന്റ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി (ഏപ്രിൽ 3, 4) സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്.
1,10,680 രൂപയാണ് കഴിഞ്ഞ രണ്ട് ദിവസമായി ഒരു പവന്റെ വില. ഇന്നും ഇതേ വിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
13,835 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഏപ്രിൽ രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവില എത്തിയിരുന്നു. 1,09,240 രൂപയായിരുന്നു വില. തൊട്ടടുത്ത ദിവസം 1,10,680 രൂപയായി കൂടി. ഇതേ വിലയാണ് ഇന്നും തുടരുന്നത്.