Kerala
ഒറ്റയടിക്ക് കുത്തനെ കൂടി സ്വര്‍ണ വില
ഒറ്റയടിക്ക് കുത്തനെ കൂടി സ്വര്‍ണ വില. ഇത് ചരിത്രത്തിലെ റെക്കോര്‍ഡ് നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരം.
ഗ്രാമിന് 150 രൂപ കൂടി 9,620 രൂപയിലെത്തി. ഒരുപവന് 1200 രൂപയാണ് കൂടിയത്. അതോടെ പവന്റെ വില 76,960 രൂപയിലെത്തി.
വിവാഹ സീസണ്‍ അടുത്തിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം.
ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും.