Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
റെക്കോഡുകൾ ഭേദിച്ച് ഡിസംബർ 23-ന് ഉയർന്ന സ്വർണ്ണവിലയിൽ ഇന്നലെ മുതൽ കുറവ് രേഖപ്പെടുത്തിയത് ഉപഭോക്താക്കൾക്കിടയിൽ ആശ്വാസത്തിന് വഴിവച്ചു. അതെ സമയം സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി സൂക്ഷിക്കുന്നവർക്കിയിൽ ഈ വിലയിടിവ് നേരിയ ആശങ്കയ്ക്കും വഴി വച്ചിട്ടുണ്ട്.
ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 2240 രൂപ കുറഞ്ഞ് 99,880 രൂപ നിരക്കിലേക്ക് താഴ്ന്നിട്ടുണ്ട്. ഒരു ഗ്രാം സ്വർണ്ണത്തിന് 12,485 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം ഗ്രാമിന് 12765 രൂപയാണ് അവസാനമായി രേഖപ്പെടുത്തിയ നിരക്ക്.