Kerala

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇടിവ്

Posted on

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇടിവ്. 760 രൂപയുടെ ഇടിവാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. 1,17,080 രൂപയാണ് ഇന്നത്തെ ഒരു പവൻ്റെ വില. ഇതോടുകൂടി 14,635 ആണ് ഒരു ഗ്രാമിൻ്റെ വില. സ്വർണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്.

ക‍ഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണത്തിന് വില മാറിയിരുന്നു. ഉച്ചയ്ക്കു ശേഷം സ്വർണത്തിന് വില കൂടിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും സ്വർണത്തിൻ്റെ വില കുറഞ്ഞു. ഇന്നലെ ഉയർന്നതിന് ശേഷം സ്വർണം തുടർച്ചയായി വീണ്ടും ഇടിഞ്ഞതോടെ കുതിപ്പ് അവസാനിപ്പിച്ചോയെന്നാണ് ഉപഭോക്താക്കള്‍ക്ക് അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version